Tuesday, August 24, 2021

നമ്പ്യാർവട്ടം

 




                ഞാൻ പുറപ്പെടുകയാണെന്ന് അമ്മയെ വിളിച്ചു പറഞ്ഞു. ഓസ്ട്രേലിയൻ നഗരത്തോടും കൂട്ടുകാർക്കും ഇനി ഇടവേള. ഇവിടുത്തെ തണുത്ത മരവിച്ച ഓർമകൾക്ക് വിരാമം.ഏഴ് വർഷങ്ങൾ എത്ര വേഗം കടന്നുപോയിരിക്കുന്നു. ഇനി നാട്ടിലേക്ക് ഒരു യാത്ര.

ഫ്ലൈറ്റ് കയറിയാൽ മെസ്സേജ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഞാൻ മൊബൈൽ എടുത്ത് ടൈപ്പ് ചെയ്‌തു. മെസ്സേജിനൊപ്പം എന്റെ മനസും നാട്ടിലേക്ക് പോയി.

യാത്രകൾക്ക് എന്നും കൂട്ട് ഓർമ്മകളാണ്. എന്റെ മനസ്സ് നിറച്ച് നാട്ടിലെ ഓർമ്മകളാണിപ്പോൾ.അമ്മ അടുക്കളയിലാവും ഇപ്പോൾ.അച്ഛൻ രാമേട്ടനോട് എന്നെ കുറിച്ച് കത്തി പറയുന്നുണ്ടാവും.പറമ്പിലെ പ്ലാവിൽ ഇപ്രാവിശ്യം നിറച്ച് ചക്ക ഇണ്ടായിടെന്ന് വിളിച്ചപ്പോ പറഞ്ഞിണ്ടായി. മിക്ക്യവാറും വീട്ടിൽ ചക്കക്കൂട്ടാനും പായസവുമൊക്കെ ആയിരിക്കും. അടുക്കളയിൽ അമ്മയെ സഹായിക്കാൻ നാരാണിയമ്മയും കാണും.

നാരാണിയമ്മ..... ഞാൻ എങ്ങനെ മറന്നു എന്റെ നാണുന്റെ കാര്യം. അമ്മ ഇപ്പൊ പറയാറില്ല അവരെ കുറിച്ച്.നാണുന്ന് ഒരു മകന്നുണ്ട്. എവിടെയാണ് എപ്പോഴാണ് വരുക എന്നൊന്നും ആർക്കും അറിയില്ല. കുറച്ച് കാലംമുമ്പ് കോയമ്പത്തൂരിൽ വെച്ചുകണ്ടാവരുണ്ട്. അവിടെ അങ്ങേർക്ക് ഒരു കുടുംബം ഇണ്ടത്രേ.

എനിക്ക് ഓർമ്മ വെച്ച കാലം മുതൽ നാണു എന്റെ വീട്ടിൽ അമ്മയെ സഹായിക്ക്യാനുണ്ട്. രാവിലെ തന്നെ നാണു കുളിച്ച് നെറ്റിയിൽ ഒരു ചന്ദന കുറി ഉണ്ടാവും.ചന്ദനകുറി ഇല്ല്യാതെ ഞാൻ നാണുവിനെ ഇതുവരെ കണ്ടിട്ടില്ല.

നാണു എന്നും അമ്പലത്തിൽ പോകും. മുറ്റത്തെ നമ്പ്യാർവട്ടം നുള്ളി എടുത്ത് സാരിയുടെ തുമ്പിൽ കൂട്ടിവെക്കും.

ഇദ്ദേന്തിനാ നാണുമ്മ നമ്പ്യാർവട്ടം.

നമ്പ്യാർവട്ടം അല്ല കുട്ട്യേ, നന്ത്യാർവട്ടം.

ഭഗവാന്ന് ഇഷ്ടപ്പെട്ട പൂവാ.

അന്ന് മുതലാണ് ഞാൻ നമ്പ്യാർവട്ടം ശ്രദ്ധിക്യാൻ തുടങ്ങിയത്.

എന്നും നമ്പ്യാർവട്ടം പൂ വിരിയാറാറുണ്ട്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നാണുവിന് വേണ്ടിയാണ് അത് വിരിയുന്നതെന്ന്. ഞാൻ രാവിലെ എഴുന്നേക്കുമ്പോൾ കാണുന്നത് നാണുമ്മ വെള്ള നമ്പ്യാർവട്ടം വെളുത്ത മുണ്ടിൽ നുള്ളിടുന്നതായിരിക്കും. എന്റെ മിക്യ ദിവസവും തുടങ്ങ അങ്ങനെ ആയിരിക്കും.അന്നത്തെ ഓർമകൾക്ക് ഇന്നും ഒരുകോട്ടവും തട്ടിട്ടില്ല. എന്റെ കുട്ടികാലം പാടത്തും, പറമ്പിലും നാണുമ്മടെ കൂടെ കൂടി പെട്ടന്നാങ്ങട് പോയി.

നാണുമ്മ നല്ല കഥകൾ പറയാരുണ്ട്.സ്കൂളിൽ പോയിട്ടില്ലെങ്കിലും നാണുമ്മക്ക് എഴുതാനും വായിക്യാനും അറിയാം, ലോകത്തുള്ള സകലവിവരവും അറിയാം. നമ്മൾ എന്തെങ്കിലും ചോദിച്ചാൽ അതിന് ഉത്തരം മറുവശത്ത് ഉണ്ടായിരിക്കും.

മനസ്സിലായോ കുട്ട്യേ എന്ന് ഒരു ചോദ്യവും അവസാനം.

അച്ഛൻ പണ്ട് കുവൈറ്റിൽ ആയിരുന്നു. കുവൈറ്റിൽ യുദ്ധം ഇവിടെ എന്റെ വീട്ടിൽ വരെ കോലിളക്കം സൃഷ്ടിക്കുമെന്ന് എനിക്ക് അന്ന് മനസിലായി.അച്ഛൻ തിരിച്ച് വീട്ടിൽ എത്തുന്നത് വരെ വീട് ഉറങ്ങിയ പോലെ ആയിരുന്നു. അന്ന് നാണുമ്മ ആയിരുന്നു മുമ്പിൽ നിന്ന് വീട്ടിലെ കാര്യങ്ങൾ നോക്കിരുന്നത്. ഞാൻ ആദ്യമായാണ് ഒരു സ്ത്രിയിൽ ഇത്രേം തന്റെടവും ധൈര്യം കാണുന്നത്.

ഇത്രയും പിന്നിട്ട വഴികളിൽ നാണുമ്മയെ പോലെ മറ്റാരെയും കണ്ടിട്ടില്ല.


ഞാൻ എന്താണ് നാണുമ്മക്ക് കൊടുക്ക....ഒരു സാരീ വാങ്ങി ബാഗിൽ വെച്ചിട്ടുണ്ട്.

എനിക്ക് ന്തിനാ കുട്ട്യേ സാരീ, എന്നാവും പ്രതികരണം.

വീട്ടിൽ ഒന്നും മാറീണ്ടാവില്ല. എല്ലാം അത്പോലെതന്നെ ഉണ്ടാവും.

ഞാൻ വീടിന്റെ മുറ്റത്തെത്തി. എല്ലാവരും സന്തോഷത്തിലാണ്.

അമ്മടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു.

ഫ്ലൈറ്റ് ലേറ്റ് ആയോ?

അച്ഛന്റെ പരുകൻ ശബ്ദം എന്റെ ശ്രദ്ധ മാറ്റി.

ബന്ധുക്കളുടെ ഇടയിലൂടെ എന്റെ കണ്ണുക്കൾ നാണുമ്മക്ക് വേണ്ടി തിരഞ്ഞു.

വീട്ടിലെ ബഹളം അവസാനിച്ചപ്പോൾ അമ്മയോട് ഞാൻ നാണുമ്മയുടെ കാര്യം തിരക്കി.

നീ അറിഞ്ഞിലെ കഴിഞ്ഞ കൊല്ലം കോയമ്പത്തൂരിൽ നിന്ന് മോൻ വന്ന് കൊണ്ട് പോയി.പിന്നെ ഒരു വിവരവും ഇല്ല. കഴിഞ്ഞ മാസം മരിച്ചുന്ന് പറയണ കേട്ടു.നിന്നോട് പറയാൻ ഞാൻ വിട്ടതാവും.

എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. ഞാൻ ഒന്നും മിണ്ടാതെ ഉമ്മർത്തെ കസേരയിൽ വന്നിരുന്നു.നമ്പ്യാർവട്ടം ഇപ്പളും അവിടെത്തന്നെ ഉണ്ട്. ആരും പറക്യാതെ വാടി താഴെ വീണ് കടക്കുന്നു..അത് ഓർമ്മ ശവകലറയിലെ പൂക്കൾ പോലെ എനിക്ക് തോന്നി.

ജീവിതത്തിൽ ഒരു വട്ടം കൂടി നാണുയമ്മയെ കണ്ടിരുന്നെങ്കിൽ...ഇപ്പോഴും മനസിൽ നാണുയമ്മയുടെ മുഖവും, കുട്ട്യേ എന്നുള്ള വിളിയും മായാതെ കിടക്കുന്നുണ്ട്.

നമ്പ്യാർവട്ടം ഇപ്പോഴും പൂക്കാറുണ്ട്,പക്ഷെ നാണുയമ്മയെ കാത്തിരിക്കാറില്ല.











                                                           Rahul Arjun

4 comments:

CARLOS 2

 എനിക്ക് ഉറങ്ങുവാൻ സാധിക്കുന്നില്ല .നിദ്ര എന്നിൽ നിന്ന് ഒരുപാട് അകലെയാണ് .പുതിയ സ്ഥലം ,പുതിയ ആളുകൾ ,പിന്നെ നാടിനെ വിറപ്പിക്കുന്ന ഒരു കള്ളനും...