Tuesday, October 25, 2022

CARLOS 2


 എനിക്ക് ഉറങ്ങുവാൻ സാധിക്കുന്നില്ല .നിദ്ര എന്നിൽ നിന്ന് ഒരുപാട് അകലെയാണ് .പുതിയ സ്ഥലം ,പുതിയ ആളുകൾ ,പിന്നെ നാടിനെ വിറപ്പിക്കുന്ന ഒരു കള്ളനും,

 

കാർലോസ് !.


ഒരു കള്ളന് എങ്ങനെയാണ് ഒരു പ്രദേശം മുഴുവൻ തന്റെ പരുതിയിലാകാൻ സാധിക്കുക ,വിചിത്രം തന്നെ!മറ്റെവിടെയും കേട്ടുകേൾവിയില്ലാത്ത വിചിത്രമായ കഥ.ഇനി പ്യൂൺ എന്നെ പറ്റിക്കാൻ വേണ്ടി കെട്ടുകഥ ഉണ്ടാക്കിയതാണോ ?.

എന്തായാലും ഇന്നത്തെ ഉറകം പോയി കിട്ടി .സമയം ഒരുപാട് വൈയ്ക്കിരിക്കുന്നു .


രാവിലെ ഞാൻ ഓഫീസിലേക്ക് നടന്നു.ഇപ്പോഴാണ് ഞാൻ ഈ നാട് ശരിക്കും ശ്രദ്ധിക്കുന്നത് .വഴിയിൽ പലയിടത്തും ചെടികൾ കാടുപിടിച്ചുകടക്കുന്നു .സ്ട്രീറ്റ് ലൈറ്റുകൾ വിരളം.രാത്രി ഈ വഴി വരുന്നത് ഒരു സാഹസം തന്നെ ആവും.എന്തുകൊണ്ടും ഒരു കള്ളന് വിലസാൻ പറ്റിയ അന്തരീക്ഷം.റോഡുകൾ പലതും ടാർ ചെയ്‌തിട്ടില്ല.ഒരു വണ്ടിപോയാൽ ആകെ പൊടിമണ്ണ് പറക്കും.

 

ഹാ എന്ത് ചെയ്യാൻ ഈ ജോലി അത്യാവിശ്യം ആയിരിക്കുന്നു.ആദ്യ ശബളം കിട്ടിയാൽ ഒരു വണ്ടി വാങ്ങണം.ഈ നടത്തം ഇല്ലാതാവുംലോ!.അങ്ങനെ എത്ര എത്ര സ്വപ്‌നങ്ങൾ ഞാൻ മനസ്സിൽ കണ്ടുതുണ്ടങ്ങിരിക്കുന്നു .

ഞാൻ ഓഫീസിൽ കയറി.

 

തിരക്കുകൾ ഇല്ലാത്ത ബ്രാഞ്ച് ആണിത്.ധാരാളം ഒഴിവ് സമയങ്ങൾ.എല്ലാവരായും നല്ല സൗഹൃദം പെട്ടെന്നുതന്നെ എനിക്ക് സ്ഥാപിക്കാൻ കഴിഞ്ഞു .


ഞാൻ ജോലിയും,സഹപ്രവർത്തകരായും പൊരുത്തപ്പെട്ടുതുടങ്ങി.അതിലുപരി ഞാൻ കന്നഡ ചെറുതായി പഠിച്ചു തുടങ്ങി . അങ്ങനെ ഒരിക്കൽ ഞങ്ങളുടെ സംസാരത്തിനിടയിലേക്ക് അപ്രതീക്ഷിതമായി അയാളുടെ പേര് വീണ്ടും കേട്ടു.
കാർലോസ്!

അത് ഒരുകെട്ടുകഥ ആയിരുന്നില്ല. അയാളെ കുറിച്ച് ആർക്കും വെക്തമായി ഒന്നും അറിയില്ല.എന്റെ സഹപ്രവർത്തകരിൽ ഒരാൾ പറഞ്ഞു.അയാൾക്ക് ഓരോ സമയത് ഓരോ കമ്പമാ ,ഒരു കാലത് അയാൾക്ക് ഇഷ്ടപെട്ട കാറുകൾ മാത്രം മോഷ്ടിച്ചിരുന്നു .അങ്ങനെ വന്ന പേരാണ് കാർലോസ് .അയാളുടെ പേരെന്താ ,എവിടെത്തുകാരനാണെന് പോലും ആർക്കും അറിയില്ല .
ഈ വാക്കുകൾ കേട്ടതും കാർലോസിനോടുള്ള പേടി കൂടി ,അതിനോടൊപ്പം അയാളെ കുറിച്ചറിയുവാനുള്ള ആകാംഷയും .

ഈ നാടിനെ കുറിച്ചും കാർലോസിനെ കുറിച്ചും അറിഞ്ഞതിനേക്കാൾ ഏറെ അറിയാൻ ഇരിക്കുന്നുണ്ടെന്ന് എന്റെ മനസ്സിൽ ആരോ മുറവിളി കൂട്ടി.മറ്റാരെക്കാളും അതറിയുന്നത് പ്യൂൺ ജയേട്ടന് തന്നെ ആവും .

ഓഫീസ് കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോഴാണ് ഞാൻ അയാളോട് കാര്യങ്ങൾ തിരക്കിയത് .
 എന്റെ കാര്യമായ അന്വേഷണം കേട്ടപ്പോൾ ജയേട്ടനും പറയുവാനുള്ള ഇമ്പം കൂടി .

കാർലോസ് ,അയാൾ ഏത് നാട്ടുകാരനാണെന് അറിയില്ല .ഇവിടെ എവിടെങ്കിലും ഒക്കെ കാണാം,രാത്രിയാണ് അയാളുടെ പരാക്രമങ്ങൾ കൂടുതൽ .നമ്മക്ക് അയാളെ കണ്ടാൽ തന്നെ പേടി ആവും .ഒരു 6 അടി പൊക്കവും അതിനൊത്ത ശരീരവും.ഒരിക്കൽ ഇവിടുത്തെ പേരുകേട്ട പ്രമാണിയുടെ വീട്ടിൽ കയറി എന്തൊക്കെയോ കട്ടുന്ന് പറഞ്ഞ് കുറച്ച് തമിഴന്മാരെ കാർലോസിനെ കയ്യ്കാര്യം ചെയ്യാൻ ഇറക്കിയിട്ടുണ്ടാർന്നു. ഇവിടെ ഈ മാർക്കറ്റിൽ വെച്ചായിരുന്നു തല്ല് .തല്ല് കൊണ്ട് തമിഴന്മാർ ഏതൊക്കെയോ വഴി ഓടി ,കൂട്ടത്തിൽ പ്രമാണിക്കും കിട്ടി രണ്ടെണം.അതിന് ശേഷം പ്രമാണിടെ കൊള്ളപ്പലിശ കുറഞ്ഞിട്ടുണ്ട് .

പോലീസ് ഇയാളെ ഒന്നും ചെയ്യിലെ ?      
എന്റെ ചോദ്യം അയാൾക്ക് കൂടുതൽ പ്രചോദനമായി .

കാർലോസിന്റെ പേരിൽ ഒരുപാട് കേസുകൾ ഉണ്ട്.ചിലതിനൊക്കെ ജയിലിൽ പോയി കിടന്നിട്ടും ഉണ്ട് .
അത് പറഞ്ഞപ്പോഴാ ഓർത്തത് .അയാളുടെ അവസാനത്തെ കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ്,
അയാൾ പോലീസ് ജീപ്പ് മോഷ്ടിച്ചു കൊണ്ടുപോയി.ആ വകയിൽ രണ്ട്   പോലീസ്‌കാർക്ക്          സസ്പെന്ഷനും  കിട്ടി .

ഇപ്പൊ കുറച്ച് മാസങ്ങളായി അയാളെ കണ്ടിട്ട് . 

അയാളുടെ താമസം ഇവിടെ ആണ് ?

അറിയില്ല ! ഇവിടുത്തെ പുഴയുടെ അവിടെ രാത്രി വെട്ടം കാണാം ഇടക്ക് ,ചിലപ്പോൾ പാട്ടും കേൾക്കാം.മിക്യത്തും വിജനമായ പ്രദേശം .അതാണലോ കള്ളന്മാർക്ക് ഇഷ്ട്ടം .

ദിവസങ്ങൾ ഏറെ കഴിഞ്ഞു ...
കാർലോസിനെ കുറിച്ച് ഒരു വിവരവുമില്ല !
ഈ നാട് അയാളെ മറന്നു തുടങ്ങിരിക്കുന്നു.കേട്ടകഥകളിലെ കഥാപാത്രങ്ങളെ പിന്നീട് കണ്ടെങ്കിലും കാർലോസിനെ മാത്രം കണ്ടില്ല.
കണ്ടിരുന്നെങ്കിൽ എന്റെ മനസ്സിൽ മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു . 
കാർലോസിന്‌ താല്പര്യം തോന്നാത്ത കാർ ഏതാണെന്ന് ചോദിച്ച് അറിയണമായിരുന്നു.
എന്റെ ആദ്യ സ്വപ്നമായ കാർ മോഷ്ടിക്കപെട്ടുപോയാൽ അത് സഹിക്കയാവുന്നതിലും അപ്പുറമായിരിക്കും .


ഇവിടെ വന്നിട്ട് ദിവസങ്ങൾ കുറച്ചേറെയായി.നാട്ടിലേക്ക് തിരിക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് തട്ടിൻ പുറത്തിന് ഒരു ശബ്‌ദം .
ഈ രാത്രിൽ ആരാവും അതിന്റെ മുകളിൽ .
ആരോ നടക്കുന്ന ശബ്‌ദം .
ഇനി യക്ഷിയോ പ്രേതമോ ആണോ ?

ശാസ്ത്രം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും,എത്ര വിദ്യാസമ്പന്നർ ആണെന്ന് പറഞ്ഞാലും , ഇന്നും മനുഷ്യർ യക്ഷിയെയും ,മന്ത്രവാദത്തെയും കയ്യൊഴിഞ്ഞിട്ടില്ലലോ .
മനസ്സിൽ വല്ലാത്ത പേടി കൂടിവന്നു ....
രണ്ടും കല്പിച്ച് കയറി നോക്കാമെന്ന് മനസ്സിൽ ഉറപ്പിച്ച് ഞാൻ മുകളിലേക്ക്‌  കയറി .

യക്ഷി അല്ല ! 
മനുഷ്യൻ ആണ് .ഇനി കള്ളനായിരിക്കോ ?
കാർലോസ് !
മിന്നലുപോലെ അയാളുടെ പേര് എന്റെ മനസ്സിൽ വന്നത് .
അയാൾ ആയിരിക്കുമോ അത് ?.
എന്റെ പേടി കൂടി .
എന്റെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാം .
ഞാൻ മുന്നോട്ട് നീങ്ങി .അയാളെ എനിക്ക് വ്യക്തമായി കാണാം .പ്യൂൺ പറഞ്ഞ അതെ സവിശേഷതകൾ .അതെ അയാൾ തന്നെ !.


അയാൾ എന്നെ കണ്ടു.പ്രതേകിച്ച് മുഖഭാവം അയാളിൽ പ്രകടമായില്ല .
പക്ഷെ എന്റെ മുഖത്ത് എല്ലാ ഭാവങ്ങളും മിന്നി മറയുന്നുണ്ടാർന്നു ..

എന്നെ നോക്കി അയാൾ കയ്യ്കൊണ്ട് വെള്ളത്തിനായി കാണിച്ചു.
അരയിൽ നിന്നും മദ്യക്കുപ്പി പുറത്തെടുത്തു .
അതെ മദ്യപാനം തന്നെ !
ഞാൻ വേഗം താഴെ ചെന്നു വെള്ളമെടുത്തു.കൂട്ടത്തിൽ 'അമ്മ എനിക്ക് തന്നയച്ച മീൻ അച്ചാറും .
അമ്മയുടെ മീൻ അച്ചാർ കാര്ലോസ്ന്ന് കാണിക്ക !
ഞാൻ അയാളോട് എന്ത് സംസാരിക്കും ?
ഏത് ഭാഷയിൽ സംസാരിക്കും ?
എന്റെ മനസ്സിൽ ഒന്നും തെളിയുന്നില്ല .
അയാളെ കണ്ടതും കുറച്ച് പഠിച്ച കനഡയും മറന്നിരിക്കുന്നു .

രണ്ടും കല്പിച്ച് കന്നഡ ഞാൻ എന്തോ പുലമ്പി .
അയാൾ എന്നെ കുറച്ച്നേരം സൂക്ഷിച്ച് നോക്കി .
അയാളുടെ നോട്ടം എന്നെ തളർത്തി.

മലയാളത്തിൽ പറഞ്ഞോ .
കന്നഡ പൊതിഞ്ഞ മലയാളത്തിൽ അയാൾ പറഞ്ഞു .

അയാളുടെ ആ മലയാളം കേട്ട് ഞാൻ അമ്പരന്നു ...
 
അയാൾ അവിടെ നിന്ന് എഴുന്നേറ്റു .
വീടിന്റെ തട്ടിൽ നിന്ന് മരത്തിലേക്കൊരു ചാട്ടം ,
മരത്തിൽ നിന്നും നിലത്തേക്കും .


മുകളിൽ നിന്ന് ഞാൻ അയാളെ വിളിച്ചു .
കാർലോസ് .....!

അയാൾ എന്നെ നോക്കി.കല്ല് പോലത്തെ ആ മുഖത്ത് ചെറിയ ചിരി പടർന്നു .

carlos


 

No comments:

Post a Comment

CARLOS 2

 എനിക്ക് ഉറങ്ങുവാൻ സാധിക്കുന്നില്ല .നിദ്ര എന്നിൽ നിന്ന് ഒരുപാട് അകലെയാണ് .പുതിയ സ്ഥലം ,പുതിയ ആളുകൾ ,പിന്നെ നാടിനെ വിറപ്പിക്കുന്ന ഒരു കള്ളനും...