Thursday, August 25, 2022

CARLOS








                തീവണ്ടിയുടെ അലർച്ചകേട്ടാണ് ഞാൻ ഉണർന്നത്.അതെ സ്റ്റേഷൻ ഇത് തന്നെ .പെട്ടെന്ന് മനസ്സിൽ ഓടിവന്നത് എന്റെ സാധനങ്ങൾ അടങ്ങിയ ബാഗ് ആയിരുന്നു .ആരെങ്കിലും അത് മോഷ്ട്ടിച്ചുകൊണ്ടുപോയോ ?


പരിപ്രാന്തിയോടെ ഞാൻ സീറ്റിന്റെ താഴെക്ക് നോക്കി .


ഇല്ല ...അത് അവിടെത്തനെയുണ്ട് ..ഭദ്രം !

ബാഗിൽ 'അമ്മ ഉണ്ടാക്കിത്തന്ന ചെമീൻ അച്ചാറും,കുറച്ചധികം പലഹാരങ്ങളും,എന്റെ കുറച്ച് തുണികളും ഉണ്ട് .

നാട്ടിലെ ജുനൈബിക്ക ഗൾഫിലേക്ക് പോകുമ്പോൾപോലും ഇത്രേം കഴിക്ക്യാൻ കൊണ്ടുപോയിണ്ടാവില്ല . ഇതിപ്പോ ഗൾഫ് അല്ലാലോ കർണാടക അല്ലെ .


ഞാൻ ബാഗ് എടുത്ത് ട്രെയിൻ ഇറങ്ങി .ഒട്ടും പരിചയമില്ലാത്ത നഗരം .ഇവിടെ നിന്ന് എങ്ങനെ പോകും ?

ആരോടെങ്കിലും ചോദിക്കാൻ വെച്ചാൽ ഭാഷ ഒരു പ്രശ്നമാണ് .

കേരളത്തിന്റെ അടുത്തുള്ള സംസ്ഥാനമാണെങ്കിലും കന്നഡ ഒട്ടും അറിയാത്ത ഞാൻ ഇവിടെ ശരിക്കും വേഷമിച്ചുപോകും അത് ഉറപ്പ് .


''അണ്ണാ ഹെബ്ബാൾ (Hebbale) ഗാവ് ''.

 

തമിഴും,മലയാളവും,ഹിന്ദിയും എല്ലാം കൂട്ടിപിടിച്ച് ഞാൻ ടാക്സി ഡ്രൈവറോട് ഒരു കാച്ചങ്ങു കാച്ചി വണ്ടിയിൽ കയറി .

അയാൾക്ക് മനസ്സിലായോ ഇല്ലയോ എന്ന് പോലും എനിക്ക് അയാളുടെ മുഖംനോക്കി കണ്ടുപിടിക്കാൻ കഴിഞ്ഞില്ല .

കുറച്ച് ദൂരം പോയപ്പോഴാണ് എന്റെ മനസ്സിൽ മറ്റൊരു പ്രശ്നം ഉടലെടുത്തത് .

ഞാൻ ഉദ്ദേശിച്ച സ്ഥലത്തേക്ക് തന്നെ ആണോ വണ്ടി പോകുന്നത് ?

ഞാൻ ഫോൺ എടുത്ത് മാപ്പിൽ നോക്കി ,അതെ ശരിയാണ് ...

എന്റെ ഭാഷ അയാൾക്ക് മനസിലായിരിക്കുന്നു ...!


വണ്ടി Hebbale യിൽ നിന്നു,ഞാൻ എന്റെ ബാഗും,അപ്പോയ്ന്റ്മെന്റ് ലെറ്ററും എടുത്ത് ഞാൻ ബാങ്കിലേക്ക് കേറി ജോയിൻ ചെയ്‌തു. ആ ബ്രാഞ്ചിലെ പുതിയ ക്ലർക്കായി എന്നെ എല്ലാവർക്കും മാനേജർ പരിചയപ്പെടുത്തി.

എനിക്ക് സഹായിയായി ഒരു പ്യൂൺനെ എന്റെ കൂടെ വിട്ടു .


സാറിന്റെ പേരെന്തായിരുന്നു... 

കന്നടയിൽ പൊതിഞ്ഞ മലയാളത്തിൽ അയാൾ എന്നോട് ചോദിച്ചു .


നാനു മറുത്തൊപ്പിട്ടെ ..


ഏഹ്ഹ് ? എന്താ ?

 

പേരെന്താ ,നാനു മറന്നു പോയി !


ഓ അങ്ങനെ ,    

ശ്രീകാന്ത് !

മലയാളം എങ്ങനെ അറിയാം ?

ഞാൻ ചോദിച്ചു .


അച്ഛന്റെ വീട് കാസർഗോഡ് .

ഇവിടെ settled .

മലയാളം കുറച്ചറിയാം .

 

അയാളുടെ മലയാളം എനിക്കൊരു ആശ്വാസമായി .

നിങ്ങളുടെ പേര് ?


ജയചന്ദ്രൻ .




ഞങ്ങൾ കുറച്ച് ദൂരം നടന്നു .

ഞങ്ങളുടെ ഇടയിൽ നിശബ്ദത വല്ലാതെ ഇടം പിടിച്ചിരുന്നു..

നിശബ്ദതയെ മുറിച്ചുകൊണ്ട് ഞാൻ ചോദിച്ചു .

താമസം എവിടെ ആണ് ?


അയാൾ ദൂരെക്ക് വിരൽ ചൂണ്ടി..


അവിടെ ഒരു വീട് ഒറ്റപ്പെട്ടിരിക്കുന്നത് കാണാം ,ഞങ്ങൾ അടുത്തേക്ക് എത്തി .



മനേ  (വീട് )...

അയാൾ ഒരു നിമിഷം നിർത്തി മലയാളത്തിൽ പറഞ്ഞു,

വീട് കുറച്ച് പഴയതാണ് സർ ,

വീട് വൃത്തിയാകാൻ ആളെ വിടാം .

 

ഞാൻ തലയാട്ടി . 

അത്യാവിശം വലുപ്പമുള്ള വീടായിരുന്നു അത് .കണ്ടാൽ ആൾതാമസം ഇല്ലാഞ്ഞിട്ട്  കുറച്ചധികം വർഷങ്ങളായി തോന്നും.

ഇവിടുത്തെ ആൾക്കാരൊക്കെ എങ്ങനെയുണ്ട് ജയഗാരു ?


എന്റെ ആ  വിളികേട്ട് അയാൾ ആദ്യം ഒന്ന് നോക്കി ,

ഞങ്ങൾ രണ്ടുപേരും ചിരിച്ചു .


'പരവാഗില '

അയാൾ പറഞ്ഞത് എനിക്ക് മനസിലായില്ല ,ഞാൻ മിഴിച്ചു നിന്നത് കണ്ടിട്ടാവും അയാൾ പറഞ്ഞു,കുഴപ്പമില്ല .

പക്ഷെ ഒരുത്തനെ സൂക്ഷിക്കണം ഇവിടെ .


ആരെ ?


കാർലോസ് !.       

                                        

                          

                                              തുടരും തോന്നുന്നു!


CARLOS 2

 എനിക്ക് ഉറങ്ങുവാൻ സാധിക്കുന്നില്ല .നിദ്ര എന്നിൽ നിന്ന് ഒരുപാട് അകലെയാണ് .പുതിയ സ്ഥലം ,പുതിയ ആളുകൾ ,പിന്നെ നാടിനെ വിറപ്പിക്കുന്ന ഒരു കള്ളനും...