Friday, December 24, 2021

നീല കണ്ണുള്ള പക്ഷി


                         അങ്ങനെ ഒരു അവധികാലം കൂടി ജീവിതത്തിന്റെ പടിയേറി വന്നിരിക്കയാണ്. അടുത്ത വർഷം ഏഴാം ക്ലാസിലേക്കാണ് ഞാൻ. ചിലപ്പോൾ അടുത്ത വർഷം അച്ഛന്റെ ഒപ്പം ഞാനും അമ്മയും പോയയെന്ന് വരും.
അമ്മ അച്ഛനോട് ചോദിക്കണത് കേട്ടു 

അപ്പൂന് പുതിയ യൂണിഫോം വാങ്ങണ്ടേ?. ഇപ്പൊ ഉള്ളതെലാം കരിമബന കയറിരിക്കുന്നു.


വേണ്ട അടുത്ത വർഷം തരം കിട്ടിയാൽ നിങ്ങളെ ഞാൻ കൊണ്ട് പോവും, അപ്പുനെ അവിടത്തെ സ്കൂളിൽ ചേർക്കാം.


അച്ഛൻ പറഞ്ഞത് നേരാണെങ്കിൽ ഞാൻ ഇനി നന്ദുനേം, ആയിഷനേം കാണില്ല. ഒരു കണക്കിന്ന് അതാ നല്ലത്..!

എന്റെ യൂണിഫോമിലെ കരിംബന കണ്ട് അവരെന് കളിയാക്കില്ലാലോ,എനിക്ക് പുതിയ സ്കൂളിൽ പുതിയ യൂണിഫോം കിട്ടുലോ.

ഇവരുടെ കളിയാക്കലുകൾ സഹിക്യവയ്യാധേ ഞാൻ ഇരുള്ളിൻ മറവിൽ ഒളിച്ചിരുന്ന എന്റെ ഷർട്ടിൽ കറുത്ത കുത്തുകൾ വിതറുന്ന ആ രൂപത്തെ പലപ്പോഴും കാത്തിരുന്നിട്ടുണ്ട്. ഇനി അതിന് വിട.

പക്ഷെ ആയിഷയും നന്ദുവും...



രാവിലേ തന്നെ നന്ദു വീട്ടിക്ക് വന്നു. ഇനി അവന്റെ സൈക്കിളിൽ സർകീട്ട് തന്നെ. ആയിഷയും കൂടെ കൂട്ടണം.

ഒരോ ദിവസവും ഒരോ ദികിലേക്കാണ് യാത്ര. കാണുന്ന മാങ്ങയും ചാമ്പക്കയും ഞങ്ങളുടെ ഭക്ഷണം.ചില ദിവസം തൊടിയിലെ മഞ്ചാടി പറക്കലായിരിക്കും.

അങ്ങനെ ഇരിക്കയാണ് ആ പക്ഷിയുടെ തൂവൽ എനിക്ക് കിട്ടുന്നത്. കറുപ്പിൽ നീല നിറമുള്ള തൂവൽ. എന്റെ കയ്യിൽ തൂവൽ കണ്ടതും ആയിഷ ഓടി അടുത്ത് വന്നു.

ഹായ് എന്ത് ചേലാ ഈ തൂവൽ കാണാൻ.

അത് ആ നീല പക്ഷിയുടെ ആവും, നന്ദു ദൂരെ നിന്ന് പറഞ്ഞു.

നീല പക്ഷിയോ..?

ആ ഞാൻ ഒരു വട്ടം മാത്രേ കണ്ടിട്ടൊള്ളു. അതിന്റെ കണ്ണുകൾക്ക് നീല നിറമാണ്.

നന്ദു പറഞ്ഞ വാക്കുകൾ എന്റെ ആകാംഷ കൂട്ടി. എനിക്കും കാണണം അതിനെ. ആയിഷയും എനോടപ്പം കൂടി.

ആ പക്ഷിയുടെ ശബ്‌ദം കേൾക്കാൻ നല്ലരസമാണ്. ചെവിയിൽ താഴ്ന്നിറങ്ങുന്ന ശബ്ദമാണ് അതിന്.

ഈ വർണ്ണനകൾക്കൂടി ആയപ്പോൾ എനിക്ക് ആകാംഷ കൂടി.

പിന്നെ എന്റെ ശ്രദ്ധ ആ പക്ഷിയുടെ ശബ്ദത്തിലേക്കായി.

ആ ശബ്ദത്തിന്റെ ലക്ഷ്യസ്ഥാനം കണ്ടുപിടിക്കണം. രാത്രി ഉറക്കം വന്നില്ല. രണ്ടുമൂന്ന് തവണ ആ ശബ്‌ദം ഞാൻ കേട്ടു.അതിനും ഉറക്കം വന്ന് കാണില്ല.ഇറങ്ങി നോക്കിയാലോ..!

വേണ്ട മറ്റേതിനേക്കാളും രാത്രിയോടുള്ള ഭയം ഉള്ളിലുള്ളതുകൊണ്ട് ആ ശ്രമം പാടെ ഉപേക്ഷിച്ചു.

അച്ഛൻ വന്നിട്ട് വേണം ആ പക്ഷിയെ കുറിച്ച് ചോദിച്ചറിയാൻ. അച്ഛന് അറിവുണ്ടാവും.

പിന്നീട് ആ ശബ്‌ദം കേട്ടത് ഉച്ചക്കാണ്. ഭക്ഷണം പാതിവഴിയേ ഉപേക്ഷിച്ച് ആ ശബ്ദത്തിന്റെ പിന്നാലേ ഓടി.തൊടിയിലെ അറ്റത്തെ ആ വലിയ മരത്തിന്റെ മേലെ നിന്നാണ് ആ ശബ്‌ദം. അതിന്റെ താമസവും അവിടെ തന്നെ ആവും.

പുതിയതായി എന്തോ കണ്ടുപിടിച്ച മട്ടായിരുന്നു  എനിക്ക്. ആയിഷയും നന്ദും നാളെ വന്നിട്ട് വേണം എന്റെ ഈ കണ്ടുപിടിത്തെ കുറിച്ച് പറയാൻ. രാത്രി എനിക്ക് ഒട്ടും ഉറക്കം വന്നില്ല അതിന്റെ തൂവൽ നോക്കി കുറെ നേരം കടന്നു. നന്ദു പറഞ്ഞ പോലെ ശരിക്കും അതിന്റെ കണ്ണുകൾ നീല നിറം ആണോ..?

തൊടിയിലെ ബഹളം കേട്ടാണ് ഞാൻ രാവിലെ എഴുനേൽക്കുന്നത്.

അപ്പു അങ്ങോട്ട് പോവണ്ട...! 

അങ്ങെ അറ്റത്തെ മരം മുറിക്യാണ്. അടുത്ത മഴക്ക് മുമ്പേ മുറിച്ചില്ലെങ്കിൽ അത് വീഴും. അമ്മയുടെ ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഓടി വന്നത് അതിന്റെ മേലെ താമസിക്കുന്ന ആ പക്ഷിയെ കുറിച്ചാണ്. ഓടി തൊടിയിലേക്ക് എത്തിയപോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആ മരം അവിടെ ഇല്ല. എല്ലാം തടികളാക്കി ആ ലോറി കൊണ്ടുപോയി.


താഴെ ഒരു കൂട് കിടക്കണത് കണ്ട് അപ്പു അത് എടുത്ത് നോക്കി.

അതിൽ പൊട്ടിയ മുട്ടകൾ കാണാം.

അത് ആ പക്ഷിയുടെ ആയിരിക്കും.

ജീവിതത്തിൽ നിന്ന് എന്തൊക്കെയോ വെട്ടി വീഴ്ത്തിയ പോലെ അപ്പുവിന് തോന്നി.

അപ്പു അവിടെ ഇരുന്ന് കരഞ്ഞു..ഇനി ഒരിക്കലും ആ പക്ഷിയെ കാണാൻ പറ്റില്ല എന്ന് അവനറിയാം. ശബ്ദവും ഇനി ഇല്ല. ആ മരം നിന്നിരുന്ന സ്ഥാനത് ഒരു വിടവ് മാത്രം.

അപ്പു.... എന്താ അവിടെ.....

അച്ഛന്റെ ശബ്‌ദം ആയിരുന്നു അത്.

അവൻ ഓടി അച്ഛനെ ചേർത്തിപിടിച്ചു.






                                                             RAHUL ARJUN

CARLOS 2

 എനിക്ക് ഉറങ്ങുവാൻ സാധിക്കുന്നില്ല .നിദ്ര എന്നിൽ നിന്ന് ഒരുപാട് അകലെയാണ് .പുതിയ സ്ഥലം ,പുതിയ ആളുകൾ ,പിന്നെ നാടിനെ വിറപ്പിക്കുന്ന ഒരു കള്ളനും...